Tuesday, August 31, 2010

ശാരീരികം


നിന്‍റെ മണം,
അതു കത്തി .
ഞാന്‍ തീപ്പെട്ടു.

Monday, August 23, 2010

വീട്ടിലേക്കുള്ള വഴി


ചെണ്ടുമല്ലിയും തുമ്പയും
പൂച്ചവാലും കൊണ്ട്നമ്മള്‍ വരച്ചിട്ട ഭൂപടം..
ഒരു കല്ലെടുത്ത്എറിഞ്ഞു നോക്ക്
കല്ലെത്തുന്നിടം വീട് ...
വീട്ടിലേക്കുള്ള വഴിയാണ്
ബാലരമയിലെ, പൂമ്പാറ്റയിലെ മത്സരം ..
നീ ജയിച്ചു
എനിക്കു വഴിതെറ്റി
കമ്പ്യൂട്ടര്സ്ക്രീനില്പൂക്കളമിടാന്
മക്കളെ പഠിപ്പിക്കണം .

വീട്ടിലേക്കുള്ള വഴിയാണ്
ഇപ്പോഴും മത്സരം ..

അവള്‍ പറഞ്ഞു ഗൂഗിളില്‍ ഒന്ന് സെര്‍ച്ച്‌ ചെയ്തു നോക്കാന്‍

നീ ജയിച്ചു

എനിക്കു വഴിതെറ്റി ...

Saturday, August 21, 2010

തണുപ്പത്തു വിയര്‍ക്കുന്നവര്‍ക്ക് ...

രണ്ടു ഭൂഘണ്ടങ്ങള്‍
നടുവില്‍ ഒരു കടല്‍
ഇപ്പുറം ചൂട് അപ്പുറം തണുപ്പ്
നീ വേരുകള്‍ മുറിക്കുക , ഞാനും ...
ഒഴുകിയടുക്കുക .. നമുക്ക് ഉമ്മ വെക്കാം ...
ചൂടിനു തണുപ്പും
തണുപ്പത്തു വിയര്‍പ്പും
ഒഴുകിയടുക്കുക .. നമുക്ക് ഉമ്മ വെക്കാം ...