ഓല
ഓലയറ്റത്താണ് ആദ്യം കാറ്റു കണ്ടത് ....
Tuesday, August 13, 2013
Thursday, August 1, 2013
പള്ളിക്കസേരകൾ
പള്ളി പൊളിച്ച്
വീട്ടിലെത്തിയവൻ
ആളോഹരിയായി
അപ്പൂപ്പൻറെ കസേര
ചോദിച്ചു ...
വീട്ടുകാർ പറഞ്ഞു
"പള്ളീൽ പോയി പറഞ്ഞാ മതി"
അയ്യോ !
ഇനി ഇതു പള്ളീൽ പോകും
വീട്ടിലെത്തിയവൻ
ആളോഹരിയായി
അപ്പൂപ്പൻറെ കസേര
ചോദിച്ചു ...
വീട്ടുകാർ പറഞ്ഞു
"പള്ളീൽ പോയി പറഞ്ഞാ മതി"
അയ്യോ !
ഇനി ഇതു പള്ളീൽ പോകും
Saturday, September 4, 2010
അബൂട്ടി എന്ന മിമിക്രിക്കാരന്‍
അബൂട്ടി മിമിക്രിക്കാരനായിരുന്നു
ഷിറ്റ് പറഞ്ഞ് സുരേഷ് ഗോപി കാട്ടി
തോള് ചെരിച്ചു മോഹന്‍ലാല്‍ ആയി
മധു, മമ്മൂട്ടി, ജോസ് പ്രകാശ് ...
അബൂട്ടി യും മിമിക്രിയും കസറി
ജനം കയ്യടിച്ചു ചിരിച്ചു
ഒടുവില്‍ അയാള്‍
പി ജെ ആന്റണി യുടെ വെളിച്ചപ്പാടു കാണിച്ചു
പിന്നീട്
ആള്‍ക്കൂട്ടം ഇളകുന്നതും
അബൂട്ടി യുടെ കയ്യും കാലും വെട്ടുന്നതും
അന്നത്തെ ന്യൂസ് ഹവറില്‍ കണ്ടു
ജനം കിടന്നുറങ്ങി
Tuesday, August 31, 2010
Monday, August 23, 2010
വീട്ടിലേക്കുള്ള വഴി
ചെണ്ടുമല്ലിയും തുമ്പയും
പൂച്ചവാലും കൊണ്ട് നമ്മള് വരച്ചിട്ട ഭൂപടം..
ഒരു കല്ലെടുത്ത് എറിഞ്ഞു നോക്ക്
കല്ലെത്തുന്നിടം വീട് ...
വീട്ടിലേക്കുള്ള വഴിയാണ്
ബാലരമയിലെ, പൂമ്പാറ്റയിലെ മത്സരം ..
നീ ജയിച്ചു
എനിക്കു വഴിതെറ്റി
കമ്പ്യൂട്ടര്‍ സ്ക്രീനില്‍ പൂക്കളമിടാന്‍
മക്കളെ പഠിപ്പിക്കണം .
വീട്ടിലേക്കുള്ള വഴിയാണ്
ഇപ്പോഴും മത്സരം ..
അവള്‍ പറഞ്ഞു ഗൂഗിളില്‍ ഒന്ന് സെര്‍ച്ച് ചെയ്തു നോക്കാന്‍
നീ ജയിച്ചു
എനിക്കു വഴിതെറ്റി ...
Saturday, August 21, 2010
തണുപ്പത്തു വിയര്‍ക്കുന്നവര്‍ക്ക് ...
രണ്ടു ഭൂഘണ്ടങ്ങള്‍
നടുവില്‍ ഒരു കടല്‍
ഇപ്പുറം ചൂട് അപ്പുറം തണുപ്പ്
നീ വേരുകള്‍ മുറിക്കുക , ഞാനും ...
ഒഴുകിയടുക്കുക .. നമുക്ക് ഉമ്മ വെക്കാം ...
ചൂടിനു തണുപ്പും
തണുപ്പത്തു വിയര്‍പ്പും
ഒഴുകിയടുക്കുക .. നമുക്ക് ഉമ്മ വെക്കാം ...
നടുവില്‍ ഒരു കടല്‍
ഇപ്പുറം ചൂട് അപ്പുറം തണുപ്പ്
നീ വേരുകള്‍ മുറിക്കുക , ഞാനും ...
ഒഴുകിയടുക്കുക .. നമുക്ക് ഉമ്മ വെക്കാം ...
ചൂടിനു തണുപ്പും
തണുപ്പത്തു വിയര്‍പ്പും
ഒഴുകിയടുക്കുക .. നമുക്ക് ഉമ്മ വെക്കാം ...
Subscribe to:
Posts (Atom)