
നിന്റെ മണം,
അതു കത്തി .
ഞാന്‍ തീപ്പെട്ടു.

ചെണ്ടുമല്ലിയും തുമ്പയും
പൂച്ചവാലും കൊണ്ട് നമ്മള് വരച്ചിട്ട ഭൂപടം..
ഒരു കല്ലെടുത്ത് എറിഞ്ഞു നോക്ക്
കല്ലെത്തുന്നിടം വീട് ...
വീട്ടിലേക്കുള്ള വഴിയാണ്
ബാലരമയിലെ, പൂമ്പാറ്റയിലെ മത്സരം ..
നീ ജയിച്ചു
എനിക്കു വഴിതെറ്റി
കമ്പ്യൂട്ടര്‍ സ്ക്രീനില്‍ പൂക്കളമിടാന്‍
മക്കളെ പഠിപ്പിക്കണം .
വീട്ടിലേക്കുള്ള വഴിയാണ്
ഇപ്പോഴും മത്സരം ..
അവള് പറഞ്ഞു ഗൂഗിളില്‍ ഒന്ന് സെര്‍ച്ച് ചെയ്തു നോക്കാന്‍
നീ ജയിച്ചു
എനിക്കു വഴിതെറ്റി ...