ഓല
ഓലയറ്റത്താണ് ആദ്യം കാറ്റു കണ്ടത് ....
Tuesday, August 13, 2013
കള്ളനും പൊലീസും
നാട്ടുകാരെ കൂട്ടി
പന്തവും കത്തിച്ച്
കള്ളനെ പിടിക്കാൻ
പോയ വഴിക്ക്
ബാലനും വിജയനും
പോലീസിൽ ജോലികിട്ടി !
അനധികൃതമായി
സംഘം ചേർന്നതിനു
നാട്ടുകാര് അറസ്റ്റിലായി ..
അന്നത്തെ ടിവി പരസ്യത്തിൽ
കള്ളൻ പറഞ്ഞു ...
"അമൂൽ മാച്ചോ
ബടെ ആരാംസെ "
Thursday, August 1, 2013
പള്ളിക്കസേരകൾ
പള്ളി പൊളിച്ച്
വീട്ടിലെത്തിയവൻ
ആളോഹരിയായി
അപ്പൂപ്പൻറെ കസേര
ചോദിച്ചു ...
വീട്ടുകാർ പറഞ്ഞു
"പള്ളീൽ പോയി പറഞ്ഞാ മതി"
അയ്യോ !
ഇനി ഇതു പള്ളീൽ പോകും
Newer Posts
Older Posts
Home
Subscribe to:
Posts (Atom)